Wednesday, April 20, 2016

THE GUEST (3. HELLO WORLD )

ആരോ മുഖത്ത്  വെള്ളം ഒഴിച്ചപ്പോഴാണ് ആദി എഴുന്നേറ്റത്‌. ചുറ്റും കുറെ തലകൾ കാണാം..അതിൽ പരിചയമുള്ള ഒരു തല ആദി കണ്ടു.. ആദി കണ്ണ് തുറന്നത് കണ്ട ആരോ വിളിച്ചു പറഞ്ഞ് ദിവാകരേട്ടാ ദേ  അയാൾ  കണ്ണ് തുറന്നു... ആദി ദിവാകരേട്ടനെ കണ്ടതും പിടഞ്ഞെഴുന്നേറ്റു ദിവാകരന്‍റെ കൈയ്യിൽ കയറി പിടിച്ചിട്ട്‌ പറഞ്ഞ് എന്‍റെ പൊന്ന് ദിവാകരേട്ടാ..എനിക്ക് ഒന്നും മനസിലാകുനില്ല..ചേട്ടനെങ്കിലും ഒന്ന് പറ എന്താണ് ഈ സംഭവിക്കുന്നത്‌ ? 

ആദിയുടെ ചോദ്യം കേട്ട് ദിവാകരന് അത്ഭുതമായി..ഇവന് എങ്ങനെ എന്‍റെ പേര് അറിയാം ? ഇവൻ ഇത്രയും പേര് ഇവിടെയുള്ളപ്പോൾ എന്തിനാണ് എന്നെ തന്നെ ഇവൻ കടന്നു പിടിച്ചത്...അങ്ങനെ അനേകം ചോദ്യങ്ങൾ ദിവാകരന്റെ മനസ്സിൽ ഉയർന്നു വന്നു 

ദിവാകരൻ : മോനേ.. 

ദിവാകരന്റെ പതിവ് മോനേ എന്നുള്ള വിളി കേട്ടപ്പോൾ ആദിക്ക് പാതി സമാധാനമായി.. 

ആദി : ചേട്ടാ..എന്താണ് ഇതെല്ലാം ?

ദിവാകരൻ : മോനേ..സത്യത്തിൽ നീ ആരാണ് ? നിന്നെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലെല്ലോ ?  എന്‍റെ പേര് നിനക്ക് എങ്ങനെ അറിയാം ? 

ആ ചോദ്യങ്ങൾ ശരങ്ങൾ പോലെ ആദിയുടെ മനസ്സിനെ മുറിവേല്പിച്ചു..അവൻ അല്പസമയം നിശബ്ദനായി.. ദിവാകരന്റെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു പോയി..

അപ്പോൾ ആൾകൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു..അതൊക്കെ അവന്‍റെ നമ്പരാണ് ചേട്ടാ..ഞാൻ ഇപ്പോൾ ചേട്ടന്റെ പേര് വിളിക്കുന്നത്‌ അവൻ കേട്ടതാ..

 ആദി ദേഷ്യത്തോടെ അയാളെ നോക്കിയ ശേഷം നിസ്സഹായതയോടെ വീണ്ടും ദിവാകരനെ നോക്കി..അവന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു..താൻ കള്ളം പറയുകയല്ല എന്നത് തെളിയിക്കാനായി ആദി ഒരു ശ്രമം നടത്തി...
ആദി : ദിവാകരേട്ടന് എന്നെ മനസിലായില്ലേ...ഞാൻ ആദി..ആദിത്യൻ..ചെട്ടന്റെയല്ലേ ആ കട..ചേട്ടന് രണ്ടു ആൺ മക്കൾ അല്ലേ..

ദിവാകരൻ : അല്ല..എനിക്ക് ഒരു മകനെ ഉള്ളൂ 

പെട്ടെന്ന് ദിവാകരന്റെ കടയിൽ ഇടയ്ക്ക് വരാറുള്ള ടോണി ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് ആദിയുടെ അടുത്തെത്തി. ആദിയെ യാതൊരു പരിചയവുമില്ലാതിരുന്ന ടോണി..പതുക്കെ പുറകോട്ടു മാറാൻ തുടങ്ങുമ്പോൾ  ആദി പെട്ടെന്ന് ദിവാകരനെ വിട്ടു അയാളെ കടന്നു പിടിച്ചു...ആൾക്കൂട്ടം കണ്ടിട്ട്  എന്താണ് സംഭവം എന്നറിയാൻ വന്നതായിരുന്നു ടോണി...
ആദിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിയ ശേഷം അവന്‍റെ പിടിയിൽ നിന്നും രക്ഷപെടാനായി ശ്രമിക്കുകയായിരുന്നു ടോണി 

ആദി : ടോണിച്ചായോ...ഞാൻ ആദിയാണ്..എന്നെ അറിയാം എന്ന് ചേട്ടനെങ്കിലും ഒന്ന് പറ ചേട്ടാ..

 ടോണി അത്ഭുതത്തോടെ ആദിയുടെ മുഖത്തേയ്ക്ക് നോക്കി സ്തംഭിച്ചു നിന്നു 
ആൾക്കൂട്ടം പെട്ടെന്ന് നിശബ്ദമായി..

ആദി ദേഷ്യവും  സങ്കടവും അടക്കാൻ ആവാതെ പറഞ്ഞു..ഇപ്പോൾ താൻ പറയുമോ ഇതും എന്‍റെ നമ്പരാണെന്ന്..ഇവിടെ ഇപ്പോൾ ആരും തന്നെ ടോണിച്ച്ചന്റെ  പേര് വിളിച്ചില്ല..എന്നിട്ടും ഞാൻ എങ്ങനെ പറഞ്ഞു....ഞാൻ..ഞാൻ പറയുന്നത് സത്യമാണ് ഇനിയെങ്കിലും നിങ്ങൾ എന്നെ ഒന്ന് വിശ്വസിക്കൂ....

ആദി ആരാണെന്നോ എന്താണെന്നോ അറിയില്ലെങ്കിലും ആദിയുടെ നിസ്സഹായാവസ്ഥയും..സംസാര രീതിയുമൊക്കെ കണ്ടപ്പോൾ അവൻ പറയുന്നതിൽ എന്തോ ഒരു സത്യം ഉണ്ടെന്നു ദിവാകരന് തോന്നി..
അത് കൊണ്ട് തന്നെ തല്കാലത്തേയ്ക്ക് ആദിയ്ക്കു ഒരു അഭയം നല്കാൻ ദിവാകരൻ തീരുമാനിച്ചു.

ദിവാകരൻ എല്ലാവരോടുമായി പറഞ്ഞു.. എല്ലാവരും പിരിഞ്ഞു പൊയ്ക്കോളൂ അയാൾക്ക്‌ ഇച്ചിരി ശുദ്ധ വായു കിട്ടിക്കോട്ടേ..തല്കാലം ഞാൻ ഇവനെ എന്‍റെ വീട്ടിലേക്കു കൊണ്ട് പോകുവാ..

ആളുകൾ എന്തൊക്കെയ പിറ് പിറുത്തുകൊണ്ട് പിരിഞ്ഞു പോയി..

ദിവാകരാൻ ആദിയോടായി പറഞ്ഞു..മോനേ ..നീ എന്‍റെ കൂടെ വാ.. ഇന്ന് തത്ക്കാലം നിനക്ക് എന്‍റെ വീട്ടിൽ  കഴിയാം..നമുക്ക് സമാധാനമായി പിന്നീട് സംസാരിക്കാം..മോൻ ഒന്ന് അല്പം വിശ്രമിക്ക് എല്ലാം ശെരിയാകും

    രാവിലെ മുതൽ ഉള്ള സംഭവങ്ങൾ ആദിയെ ആകെ തളർത്തിയിരുന്നു.തനിക്കു തത്കാലം ആവിശ്യം വിശ്രമം ആണെന്ന് തിരിച്ചറിഞ്ഞ ആദി ദിവാകരന്റെ നിർദേശം സമ്മതിച്ചു.ദിവാകരന്റെ പിന്നിൽ നടന്നിരുന്ന ആദി അല്പം വേഗത കൂട്ടി ദിവാകരന്റെ മുന്നിൽ കടന്നത്‌ ദിവാകരന് അത്ഭുതമായി..മൂന്നു നാല് വളവുകൾ ഒക്കെ ഉണ്ടെങ്കിലും ആദി കൃത്യമായി ദിവാകരന്റെ വീടിനെ ലക്ഷ്യമാക്കി തന്നെയാണ് നടന്നിരുന്നത്..ഇടയ്ക്ക് പിന്നിലായിപോയ ദിവാകരനെ ആദി തിരിഞ്ഞു വേഗം വാ ചേട്ടാ എന്ന് വിളിച്ചിരുന്നു..

വൈകാതെ അവർ ദിവാകരന്റെ വീടിന്റെ മുന്നിൽ എത്തി. ആദി ദിവാകരനോട് ചോദിച്ചു..ഇതല്ലേ ചേട്ടന്റെ വീട് ?

ദിവാകരൻ : അതേ..പക്ഷെ അതെങ്ങനെ ?

ആദി : ഹാ..അത് കൊള്ളാം ഞാൻ എത്രയോ തവണ...
പെട്ടെന്ന് ആദി നിശബ്ദനായി.. ശേഷം പതുക്കെ പറഞ്ഞു എനിക്കറിയാം അത്ര തന്നെ..

സത്യത്തിൽ തന്നെ പൂർണമായി  ദിവാകരൻ വിശ്വസിച്ചിട്ടില്ല എന്ന് ആദിക്ക് അറിയാമായിരുന്നു..താൻ പറയുന്നത് എല്ലാം സത്യമാണ് എന്ന് ദിവാകരനെ വിശ്വസിപ്പിക്കാൻ വേണ്ടി തന്നെയാണ് ആദി മുന്നിൽ കയറി നടന്നത്‌...പക്ഷെ താൻ പല തവണ നടന്നിട്ടുള്ള വഴിയായിട്ടു കൂടി അവിടെ ഉണ്ടായിരുന്ന പല മാറ്റങ്ങളും ആദിയെ കുഴപ്പിച്ചിരുന്നു..പക്ഷെ ഏകദേശ ദൂരവും..ഊഹങ്ങളും ആദിയെ കൃത്യമായി ദിവാകരന്റെ വീട്ടിൽ എത്തിച്ചതായിരുന്നു.

ആദി അന്ന് കുറെ നേരം ഒന്നും തന്നെ മിണ്ടിയില്ല..സദാ സമയം ആലോചനയിൽ ആയിരുന്നു..വൈകുന്നേരം  ദിവാകരന്റെ 5 വയസ്സുള്ള മകൻ ദിനകരൻ  സ്കൂളിൽ പോയിട്ട് വന്നു..

ദിനകരനെ കണ്ട ആദിയ്ക്കു അത്ഭുതമായി...

ആദി : അയ്യേ..നീ ദീനുവല്ലേ... ഇതെന്താ..ഇത്രയും...

ദിനകരൻ : No, I am Dinakar Divakar..Who are you...?

ആദിക്ക് അത്ഭുതമായി.. ഇന്നലെ വരെ B.Com പഠിച്ചു കൊണ്ടിരുന്ന ചെക്കനാണ്..ഇന്ന് ദേ ചെറിയ ബാഗും തൂക്കി ഒന്നാം ക്ളാസ്സിൽ പോയി തറ പറ യൊക്കെ പഠിച്ചിട്ടു വന്നു നിക്കുന്നു.

ആദി വീണ്ടും ചിന്തയിൽ മുഴുകി..ദിവാകരൻ കടയടച്ചു വന്ന ശേഷം ആദിയെ ഭക്ഷണം കഴിക്കാൻ വിളിച്ചു.കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു..ദിവാകരൻ പലതും ചോദിച്ചെങ്കിലും..ആദി ഒന്നും കേട്ടതായി ഭാവിച്ചില്ല.അയാൾ വേറെ ഏതോ ലോകത്തായിരുന്നു..കഴിച്ച്‌ കഴിഞ്ഞു കൈ കഴുകി വന്നു ദിവാകരനെ നോക്കി..

ആ നോട്ടത്തിന്റെ അർഥം ഇനി ഞാൻ എവിടെ കിടക്കും എന്നാണ് എന്ന് ഊഹിക്കാൻ ദിവാകരന് കഴിഞ്ഞു..

പെട്ടെന്ന് തന്നെ ദിവാകരൻ ആദിയെ വിളിച്ചു കൊണ്ട് പോയി ഒരു മുറി കാണിച്ചു കൊടുത്തു..എന്നിട്ട് അവിടെ കിടന്നോളാൻ പറഞ്ഞു..

ആദി നേരെ ആ മുറിയിൽ കയറി കട്ടിലിൽ  കിടന്നു..ഉറങ്ങി..ദിവാകരൻ അയാളുടെ മുറിയിലേക്ക് പോയി..ദിവാകരൻ ഭാര്യയായ താരയോടു രാവിലെ മുതൽ സംഭവിച്ച കാര്യങ്ങൾ വിശദമായി പറഞ്ഞു.. അവർക്കും അത്ഭുതമായി....ആദിയെ  കുറച്ചു നാൾ വീട്ടിൽ നില്ക്കാൻ അനുവദിക്കണം  എന്നും താരയെ പറഞ്ഞു സമ്മതിപ്പിച്ചു..ആദ്യം അവർ സമ്മതിച്ചില്ലെങ്കിലും..ദിവാകരന്റെ നിർബന്ധം കാരണം അവർ സമ്മതിച്ചു..


പിറ്റേ ദിവസം രാവിലെ ഉണർന്ന ആദി കണ്ണ് തുറക്കുന്നതിനു മുൻപ് മനസ്സിൽ  പ്രാർത്ഥിച്ചു..ഈശ്വരാ...ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത്  എൻറെ റൂം ആയിരിക്കണേ..ഈ കണുന്നതെല്ലാം വെറും ഒരു സ്വപ്നാമായിരിക്കണേ എന്ന്

പതുക്കെ കണ്ണ് തുറന്ന ആദിക്ക് മനസ്സിലായി ഇത് തൻറെ  റൂമും  അല്ല  ഇതൊന്നും ഒരു സ്വപ്നവും അല്ല..തലേ ദിവസം രാത്രി ആയതിനാാലും ക്ഷീണമായിരുന്നതിനാലും താൻ കിടന്ന മുറി ആദി വ്യക്തമായി കണ്ടിരുന്നില്ല.


അത് കൊണ്ട് ആദി ഉണർന്നു എഴുനേറ്റു കട്ടിലിൽ ഇരുന്ന ശേഷം ചുറ്റുമൊന്നു നോക്കി..അവിടിവിടെയായി കളിപ്പാട്ടങ്ങൾ കിടക്കുന്നു..ഒരു മേശയുടെ മുകളിൽ ബുക്കുകൾ ചിതറി കിടക്കുന്നു.. ഭിത്തിയിൽ തൂങ്ങുന്ന ഒരു പഴയ കലണ്ടർ..അതിൽ 2000 ഒക്ടോബർ മാസം ആയിരുന്നു. 15 വർഷം കഴിഞ്ഞിട്ടും 2000 - ലെ കലണ്ടറിന് അത്രയും പഴക്കംതോന്നിയില്ല പക്ഷെ ഇത്രയും നാൾ കഴിഞ്ഞിട്ടും എന്താണ് ഈ ദിവാകരേട്ടൻ ആ കലണ്ടർ ഒന്ന് മാറ്റാത്തത് ?

എന്നായി ആദിയുടെ ചിന്ത

ആദി കലണ്ടറിൽ തുറിച്ചു നോക്കി ഇരിക്കുന്നത് കണ്ടു കൊണ്ടാണ് ദിവാകരൻ മുറിയിലേയ്ക്ക് കയറി വന്നത്

ദിവാകരൻ : എഴുന്നേറ്റോ എന്നറിയാൻ വന്നതായിരുന്നു..വേണമെങ്കിൽ കുറച്ചു നേരം കൂടി കിടന്നോളൂ...ആഹാരം ആവുന്നതേ ഉള്ളൂ..

ആദി ഒന്നുംമിണ്ടാതെ കലണ്ടറിൽ തന്നെ നോക്കിയിരുന്നു..

ദിവാകരൻ : എന്താണ് കലണ്ടറിൽ..ഇത്ര സൂക്ഷിച്ചു നോക്കാൻ ?

ആദി : എന്താണ് ഈ കലണ്ടർ മാറ്റാത്താത് ?
ദിവാകരൻ : മനസ്സിലായില്ല..മോൻ എന്താണ് ഉദ്ദേശിച്ചത് ?

ആദി : ഇത് ഇപ്പോൾ 2015 ആണെല്ലോ..പിന്നെ എന്തിനാണ് ഈ പഴയ കലണ്ടർ ഈ മുറിയിൽ ?

ആദിയുടെ ചോദ്യം കേട്ട ദിവാകരൻ

താൻ എന്തൊക്കെയാടോ ഈ പറയുന്നത് ? 2015 പോലും..താൻ ഇന്നലെ തലയടിച്ചു വീണപ്പോൾ തന്റെ ഓർമ്മയെല്ലാം പോയോ ?


ഇത്രയും നാൾ മോനേ എന്ന് വിളിച്ചിരുന്ന ദിവാകരേട്ടൻ പെട്ടെന്ന് താൻ എന്ന് വിളിച്ചു സംസാരിച്ചത് ആദിക്ക് ഒരു ഷോക്ക്‌ ആയി..

ആദിയുടെ ചോദ്യം കേട്ട ദിവാകരന്  തന്റെ കോപം അടക്കാൻ കഴിഞ്ഞിരുന്നില്ല..

ദിവാകരൻ തുടർന്നു.. ഇതേ..ഇത് 2000 ആണ്...കൃത്യമായി പറഞാൽ ഇന്ന് 2000 ഒക്ടോബർ 16 ആണ് തീയതി..

ഇത് കേട്ട ആദിയ്ക്കു എല്ലാം ഓർമ്മവന്നു..ഇത് വരെ താൻ കണ്ട വിത്യാസങ്ങൾ എല്ലാം തന്നെ ഉറക്കെ വിളിച്ചു പറയുന്നത്...താൻ ഭൂതകാലത്തിലാണ് എന്ന് തന്നെയാണ്..തന്റെ മുറി , ആദ്യം കണ്ട  5 വയസ്സുള്ള കുട്ടി ,അങ്ങനെ അങ്ങനെ ഒടുവിൽ കുട്ടി ദിനകരൻ വരെ എല്ലാം സൂചിപ്പിക്കുന്നത് താൻ ഭൂതകാലത്തിലാണ് എന്ന് തന്നെയാണ്.2015-ൽ നിന്നും താൻ എങ്ങനെ 2000-ൽ എത്തി ??
ആദി ആകെ തളർന്നു പോയിരുന്നു.
               
                                                    ----------തുടരും ---------

Flag Counter

No comments:

Post a Comment