Monday, April 18, 2016

GUEST (1.OFFICE HOURS)

Dear Patty,
                    I am very sorry to say that I was not able to attend the last conference meeting due to some personal urgency. But I ensure you that I will be present on the next meeting held on 14th October 2015


Thanks & Regards
Adithyan Damodharan
Senior Software Engineer
Dream Weavers Ltd.


 ആദിത്യൻ ഈ കത്ത്  American Client-നു   എഴുതിയിരിക്കുന്നത് വളരെ സൗമ്യമായ ഭാഷയിൽ ആയിരുന്നെങ്കിലും.. സത്യത്തിൽ അവന്റെ മനസ്സില് Client-നോട്  അടക്കാനാകാത്ത കലിയാണ് ഉണ്ടായിരുന്നത് ,..കഴിഞ്ഞ 4 പ്രവിശ്യവും Client തന്നെയാണ് അയാളുടെ ഇഷ്ടത്തിനു conference meetings schedule ചെയ്തിരുന്നത് . പക്ഷെ അവ എല്ലാം തന്നെ Client പിന്നെ മാറ്റി... രാത്രി 2 മണി വരെ ഓഫീസിൽ കാത്തിരുന്നത് വെറുതെയായി . 11 മണിക്ക് മീറ്റിംഗ് schedule ചെയ്ത Client രാത്രി 12 മണിയായിട്ടും വിളിക്കാതിരുന്നപ്പോൾ അങ്ങോട്ട്‌ വിളിച്ചു ..അപ്പോൾ അയാള് പറഞ്ഞു ജസ്റ്റ്‌ 10 minutes. and I will be there  എന്ന് അങ്ങനെ കാത്തിരുന്നു രാത്രി 2 മണിയായപ്പോൾ ഒരു E-mail  വന്നു Meeting has been postponed to tomorrow. Sorry for the inconvenience എന്ന്  . ഇതും പോരാത്തതിന് ഒരു മീറ്റിങ്ങിൽ ആട് എന്ന് പറഞ്ഞ Client അടുത്ത മീറ്റിങ്ങിനു ആന എന്ന് പറയും ..എന്നാലോ എല്ലാ ആഴ്ച തോറും Project - ൻറെ പ്രോഗ്രസ്സ് കാണുകയും വേണം

.അങ്ങേരുടെ പേരില് ഒരു "പട്ടി" ഉണ്ട് എന്നുള്ളതായിരുന്നു കത്ത് എഴുതുമ്പോൾ ആതിത്യനു ഉള്ള  ആശ്വാസം .

 പെട്ടെന്നാണ് പ്രൊജക്റ്റ്‌ മാനേജർ ബെൻ വിളിച്ചത്

ബെൻ : ടോ ..അതിഥി ... മെയിൽ അയച്ചോ ?
ആദി : അയച്ചു ...പക്ഷെ എന്റെ പൊന്നു ബെന്നെ കഴിഞ്ഞ നാല് തവണയും മീറ്റിംഗ് ക്യാൻസൽ ചെയ്തത് Patty തന്നെയല്ലേ .5-മത്  മീറ്റിംഗ് വെച്ചപ്പോൾ ഞാൻ കരുതിയത്‌ അതും ക്യാൻസൽ ആകും എന്നാണു .എനിക്കാണെങ്കിൽ അന്ന് അത്യാവിശ്യമായി നാട്ടിൽ പോകേണ്ട കാര്യം ഉണ്ടായിരുന്നു ..അതിനു അയാൾ ഇത്ര ചൂടാവേണ്ട കാര്യമൊന്നും ഇല്ല .നാല് ദിവസം 11 മണിക്ക് മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു ഇവിടെ വിളിച്ചിരുത്തിയിട്ട് രാത്രി 2 മണിയായപ്പോൾ അല്ലെ അങ്ങേരു മെയിൽ അയച്ചത് മീറ്റിംഗ് ക്യാൻസൽ ചെയ്തു എന്ന് . എന്നിട്ട് ഞാൻ ഒരു ദിവസം താമസിച്ചപ്പോൾ അങ്ങേരു എന്താ പറഞ്ഞത്  " I thought you are a professional  " എന്ന് .. പോരാത്തതിന്  അങ്ങേരുടെ വക ഒരു ഉപദേശവും "You should keep your words "എന്ന്

ബെൻ : ടോ അതിഥി താൻ ഒന്നടങ്ങ്‌ ..താൻ കേട്ടിട്ടില്ലേ "Customer is the king " എന്ന് ..

ആദി : ബെൻ ..നിങ്ങൾക്ക് അറിയാമെല്ലോ ഓരോ മീറ്റിങ്ങിലും അങ്ങേരു Requirements മാറ്റികൊണ്ടിരിക്കുകയാണ് ..അയാൾക്ക്‌ തന്നെ അറിയില്ല അയാൾക്ക്‌ എന്താണ് വേണ്ടത് എന്ന്....

   ബെൻ : താൻ പറയുന്നത്  ഒക്കെ ശെരിയാണ് . പക്ഷെ നമുക്ക് എന്ത് ചെയ്യാനാകും . വിട്ടു കളയെടോ ... നാളെ കാലത്ത് 6 മണിക്ക് ആണ് മീറ്റിംഗ് പറഞ്ഞിരിക്കുന്നത് മറക്കരുത് ..എത്തില്ലേ ?

ആദി : ഇത്രയും നാൾ രാത്രിയിലെ ഉറക്കം കളഞ്ഞത് മതിയാകാഞ്ഞിട്ടാവും ഇനി രാവിലെ

ബെൻ : ടോ താൻ വരില്ലേ ?

ആദി : ആ നോക്കാം

ബെൻ : നോക്കാം എന്നോ ? വരണം ...
ആദി : ആ ശെരി ..വരാം ...

  സമയം രാത്രി 9:00 മണിയാകുന്നതേ ഉള്ളു ..കഴിഞ്ഞ നാല് ദിവസത്തെ അപേക്ഷിച്ച് വളരെ നേരത്തെ ആണ് ഇന്ന് ഓഫിസിൽ നിന്നും ഇറങ്ങുന്നത് .കഴിഞ്ഞ 4 ദിവസവും ഉറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം ...രാത്രി 2-3 മണി ആകുമ്പോഴാണ് റൂമിലേക്ക്‌ പോകുന്നത് .  Bachelor  ആയതു കൊണ്ട് കാത്തിരിക്കാനും ആരും ഇല്ല . 2 weeks  കൂടുമ്പോൾ മാത്രമാണ് ആദിത്യൻ നാട്ടിൽ പോകാറുള്ളത് . ആദിത്യന് ആകെയുള്ളത് അച്ഛനും അമ്മയും ഒരു ചേച്ചിയും ആണ് .

ഓഫീസിനു തൊട്ടടുത്താണ് ദിവാകരേട്ടന്റെ പെട്ടി കട . പുള്ളി അവിടെ കച്ചവടം തുടങ്ങിയിട്ട് കാലം കുറെയായി .ആദിത്യൻ ജോലി ചെയ്യാൻ  തുടങ്ങിയിട്ട് 6 കൊല്ലമായി . dream weaver- ൽ 3 കൊല്ലവും .ആദി വരുമ്പോഴേ ദിവാകരേട്ടന്റെ പെട്ടിക്കട    അവിടെയുണ്ട് . junior  software engineer മുതൽ     Company CEO വരെ ആ കടയിലെ   സ്ഥിരം customers  ആണ്. കമ്പനി പരിസരത്ത്  ഉള്ള ഏക കടയും അതാണ്‌ . Work  - ൻറെ ടെൻഷൻ ഒക്കെ മറന്നു അൽപനേരം ദിവാകരേട്ടനോട്  അല്പം കുശലം പറയാം എന്ന് ആദി തീരുമാനിച്ചു . ആദി  വീട്ടിലേക്കു  പോകുന്ന വഴിക്ക് തന്നെയാണ് ദിവാകരേട്ടന്റെ കട . ആദി നേരെ ദിവാകരേട്ടന്റെ കടയിൽ എത്തി.

ദിവാകരേട്ടൻ : എന്താ മോനെ വീട്ടിൽ പോകാറായില്ലേ     ?
ആദി : എന്ത് പറയാനാണ്   ചേട്ടാ നമ്മുടെ ജോലി അങ്ങനെ ആയി പോയി . ഇനി ഇന്ന് വീട്ടിൽ ചെന്ന്  ആദ്യം കുറച്ചു work ചെയ്തു തീർത്തിട്ടു   വേണം കിടന്നുറങ്ങാൻ . നാളെ രാവിലെ 6 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട് അതിനു ഇവിടെ എത്തുകയും വേണം..

 ദിവാകരേട്ടൻ : വലിയ പാട് തന്നെയാണ് എല്ലെ മോനെ ഈ ജോലി  ?

ആദി : അതൊക്കെ അങ്ങനെ കിടക്കും.പിന്നെ ചേട്ടന്റെ മക്കൾ ഒക്കെ എന്ത് പറയുന്നു രണ്ടാളും നന്നായി പഠിക്കുന്നുണ്ടോ..? അതോ ഒഴാപ്പാണോ ? മൂത്തയാൾ ഇപ്പോൾ ബി കോം അല്ലെ പഠിക്കുന്നത് ?

അപ്പോഴാ അത് വഴി ബെൻനിന്റെ കാർ വന്നത് ബെൻ കടയുടെ മുൻപിൽ എത്തിയപ്പോൾ ഒന്ന് നിർത്തിയിട്ടു..

എടോ...അതിഥി ചതിക്കരുത്... നാളെ
 രാവിലെ...
ആദി : ഓ..ശെരി...വരാം എന്ന് പറഞ്ഞില്ലേ...
ബെൻ : എന്നാൽ നാളെ കാണാം...

ബെൻ പോയതിനു  ശേഷം ദിവാകരേട്ടൻ  ആദിയോട് ചോദിച്ചു..അല്ല മോനെ..നിന്നെ എന്താ എല്ലാവരും അതിഥി എന്ന് വിളിക്കുന്നത്‌...? കുറെ നാൾ ആയി ഞാൻ കേൾക്കുന്നു പിന്നെ  വേറെ ആളുകൾ  ഉള്ളപ്പോൾ ചോദിച്ചാൽ  മോന് അത് ഇഷ്ടമായില്ലെങ്കിലോ എന്ന് വിചാരിച്ചാണ് ഇത്രയും നാൾ ഞാൻ ചോദിക്കാതിരുന്നതു..ഇപ്പോൾ നമ്മൾ മാത്രമല്ലേ ഉള്ളൂ... എന്താണ് ഈ അതിഥി ?

ആദി : ഓ അത് ഒന്നും ഇല്ല ചേട്ടാ...എന്‍റെ മുഴുവൻ പേര്  ആദിത്യൻ ദാമോദരൻ എന്നാനെല്ലോ... അതായത് ആതിത്യൻ D..എന്നെ ചിലർ ചുരുക്കി ആദി എന്ന് വിളിക്കുമെല്ലോ..അതിന്റെ കൂടെ എന്‍റെ initial ആയ D  കൂടി ചേർന്നാൽ ആദി D എന്നാകുമെല്ലൊ..അത്    പറഞ്ഞ് പറഞ്ഞ്   അതിഥി എന്ന് ആയി ...

ദിവാകരേട്ടൻ : അത് കൊള്ളാം..എന്നാൽ ഞാനും ഇനി..

ആദി : അതു വേണ്ട... ചേട്ടൻ എന്നെ മോനെ എന്നോ ആദി എന്നോ വിളിച്ചാ മതി...

 അല്ല..അപ്പോൾ നമ്മൾ പറഞ്ഞ് വന്നത് ചേട്ടന്റെ കുട്ടികളുടെ പഠനത്തെ കുറിച്ച്..ഇളയവൻ ആളെങ്ങനെയാ...?

ദിവാകരേട്ടൻ : അവന്‍റെ കാര്യം ഒന്നും പറയാതിരിക്കയാ ഭേദം.. അവൻ ആ വീട് എടുത്തു...

 പെട്ടെന്ന് ആ വഴി ഒരു ടാക്സി കടന്നു പോയി. ആദി പെട്ടെന്ന് കൈ കൊട്ടി വിളിച്ചു..ടാക്സി നിന്നു .ഡ്രൈവർ വണ്ടി reverse  എടുത്ത്‌ അവരുടെ മുൻപിൽ നിർത്തി.ആദിയ്ക്കു ആള് തെറ്റിയില്ല

ആദി : ഹാ..ഇതാരാണ് ലോറെൻസ് ചേട്ടൻ അല്ലെ..ദൂരെ നിന്നു കണ്ടപ്പോഴേ എനിക്ക് ചേട്ടൻ ആണെന്ന് തോന്നി..നമ്മൾ കണ്ടിട്ട് ഇപ്പോൾ 3 വർഷമായി  കാണും അല്ലെ

ലോറെൻസ് : കൈ കൊട്ടി വിളിക്കുന്നത്‌ കേട്ടപ്പോഴേ എനിക്ക് തോന്നി നീ ആകും എന്ന്..നിന്‍റെ office ഇവിടെ അടുത്ത് എവിടെയോ ആണെല്ലോ എന്ന് ഞാൻ ഓർത്തതേയുള്ളൂ അപ്പോഴേക്കും നീ വിളിച്ചു

ആദി ലോറെൻസിനോട് സംസാരിക്കുന്നത് നോക്കി ഒന്നും മനസിലാകാതെ നില്കുകയായിരുന്നു ദിവാകരൻ

ദിവാകരൻ : ഇതാരാ മോന്റെ ?
ആദി : എന്‍റെ പൊന്ന് ദിവാകരേട്ടാ ഈ ലോറെൻസ് ചേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ ഇല്ല. അന്ന് ഈ ചേട്ടൻ ആ വഴി വന്നത് കൊണ്ടല്ലേ..ഞാൻ ഇപ്പോൾ ഇവിടെ നിന്നു നമ്മൾ ഇങ്ങനെ സംസാരിക്കുന്നത്

ദിവാകരൻ  : ഓ..ഇതാണ് അപ്പോൾ കക്ഷി..നീ പറയാറുള്ള ലോറെൻസ് ചേട്ടൻ.ഇപ്പോൾ ആളെ പിടികിട്ടി

   എന്നിട്ട് ലോറെൻസിനോടായി
 ദിവാകരൻ : താൻ വളരെ നല്ല ഒരു കാര്യമാണ് അന്ന് ചെയ്തത്..ഒരു പരിചയം പോലും ഇല്ലാതിരുന്നിട്ടും... ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ആളുകളെ കാണാൻ തന്നെ പ്രയാസമാണ്


ലോറെൻസ് : ഓ അതിലൊന്നും വലിയ കാര്യമില്ലെടോ..മനുഷ്യൻ മനുഷ്യരെ സഹായിച്ചില്ലെങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ടു എന്ത് കാര്യം...

 പെട്ടെന്ന് ആണ് ലോറെൻസ് താൻ അത്യാവിശ്യമായി ഒരു ഓട്ടത്തിനു പോകുവായിരുന്നു എന്ന് ഓർത്തത്

ലോറെൻസ് : അയ്യോ ഞാൻ മറന്നു..അത്യാവിശ്യമായി ഓട്ടം വിളിച്ചിട്ട് ഒരു ഫാമിലിയെ പിക്ക് ചെയ്യാൻ പോകുകയായിരുന്നു..ശെരി..ഞാൻ പോകുവാണ്..

ഇത് പറയുമ്പോഴേക്കും ലോറെൻസ് ഓടി കാറിന്റെ അടുത്ത് എത്തിയിരുന്നു


തന്റെ രക്ഷകന്റെ കാർ മറയുന്നത് അൽപനേരം നോക്കി നിന്ന ശേഷം ആദി വീണ്ടും ദിവാകരനുമായുള്ള സംഭാഷണം തുടരാൻ ഒരു ശ്രമം നടത്തി
ആദി : അപ്പോൾ നമ്മൾ എന്താണ് പറഞ്ഞ് കൊണ്ടിരുന്നത് ??

ദിവാകരൻ : എന്തായിരുന്നു.. ഞാനും മറന്നു..ശെടാ..എന്തായിരുന്നു... ഒരു പിടിയും കിട്ടുന്നില്ലെല്ലോ..

അവർ അൽപനേരം നിന്നു ആലോചിച്ചു നോക്കി..രണ്ടു പേർക്കും ഓർമ കിട്ടുനില്ലാ..


ആദി  : എന്നാലും അതൊരു അത്ഭുതമായിരിക്കുന്നു..കാര്യമായിട്ട് എന്തോ പറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ്‌ ലോറെൻസ് ചേട്ടന്റെ കാർ കണ്ടത്...എന്നിട്ട് ഇപ്പോൾ എന്താണ് പറഞ്ഞ് കൊണ്ടിരുന്നത് എന്ന് പോലും ഓർമ്മ കിട്ടുനില്ല.. ആ പോട്ടെ...ആദി സമയം നോക്കി...

 സംസാരിച്ചു നിന്നു സമയം പോയതറിഞ്ഞില്ല... അല്ല ഇന്നലെ ചേട്ടൻ എന്താ കട തുറക്കാഞ്ഞത് ?

ദിവാകരൻ : അത് എന്‍റെ ഒരു പഴയ സുഹൃത്തിന്റെ ചരമ വാർഷികം ആയിരുന്നു...

ആദി : ആരുടെ ?

ദിവാകരൻ : അത് പറഞ്ഞാലും മോൻ അറിയില്ല.. എട്ടു പത്തു കൊല്ലം മുൻപ് നടന്ന ഒരു സംഭവമാണ്. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ...

ആദി : അയ്യോ...സംസാരിച്ചു നിന്നു സമയം പോയതറിഞ്ഞില്ല.. 11 മണിയായി..എന്നാ ശെരി ചേട്ടാ...നാളെ കാണാം..

ആദി ദിവാകരനോട് യാത്ര പറഞ്ഞു തന്റെ റൂമിലേക്ക്‌ നടന്നു തുടങ്ങി...കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ റോഡിലെങ്ങും ആരും ഇല്ല...എവിടെയൊക്കെയോ പട്ടികൾ കുരയ്ക്കുന്ന ശബ്ദം കേൾക്കാം.അവിടിവിടെയായി ചില പട്ടികൾ കിടക്കുന്നുണ്ട്..ആദിക്ക് പേടിയായി..രാത്രി ഒരു സമയം കഴിഞ്ഞാൽ പിന്നെ പട്ടികൾ ഒക്കെ പുലികൾ ആണ്

അറിയാതെ തന്നെ ആദിയുടെ നടപ്പിന്റെ വേഗത കൂടി..ഇപ്പോൾ അവൻ നടക്കുന്നത് പണ്ടെങ്ങോ മരം വീണു തകർനിട്ടു..പിന്നീട് പുതുക്കി പണിത ഒരു മതിൽ കെട്ടിയിട്ടുള്ള ഒരു കോമ്പൌണ്ട് നു മുന്നിലുള്ള റോടിലൂടെയാണ്. ഒരു വൻമരം ഒട്ടും പ്രതീക്ഷിക്കാതെ വീണു അത് ഒരു സ്കൂൾ ബസ്സിന്റെ മുകളിലെക്കായിരുന്നു വീണത്‌ അനേകം സ്കൂൾ കുട്ടികൾ മരിച്ചിരുന്നു.. അതിനെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും ആളുകളുടെ കണ്ണിൽ ഒരു നനവ്‌ ഉണ്ടാകും...

പക്ഷെ ആ സ്ഥലത്ത് കൂടി  രാത്രി 11 മണിക്ക് നടക്കുമ്പോൾ  ആദിക്ക് വല്ലാത്ത ഭയമാണ് തോന്നിയിരുന്നത് .

അങ്ങനെ പേടിച്ചു പേടിച്ചു വേഗത്തിൽ ആദി തന്റെ റൂമിലേക്കു‌ നടക്കുമ്പോൾ സ്ട്രീറ്റ് ലൈറ്റ്ന്‍റെ വെളിച്ചത്തിൽ തന്റെ നിഴൽ റോഡിൽ പതിക്കുന്നത് കാണാമായിരുന്നു...ഒരു വളവു തിരിഞ്ഞു അല്പം കൂടി നടന്നപ്പോഴാണ് ആദി ശ്രദ്ധിച്ചത്...തന്റെ നിഴലിനൊപ്പം മറ്റൊരു നിഴൽ കൂടി...പക്ഷെ പിറകിൽ നിന്നും കാൽ ഒച്ചയൊന്നും കേൾക്കുന്നില്ല. ആദി പേടിച്ചു നിന്നു...ആ നിഴലും നിന്നു..ആദി പേടിച്ചു തിരിഞ്ഞു നോക്കി..ആരും തന്നെ പിറകിൽ ഇല്ല..ഇല്ല ആദി വീണ്ടും വേഗം കൂട്ടി നടന്നു...ആദി വീണ്ടും രണ്ടും കല്പിച്ചു പെട്ടെന്ന് നിന്നു..രണ്ടാമനും നിന്നു.. പെട്ടെന്ന് ആദി ഒരു കൈ പൊക്കി..രണ്ടാമനും ഒപ്പം തന്നെ കൈ പൊക്കി..അപ്പോഴാണ്‌ ആദിക്ക് കാര്യം പിടികിട്ടിയത് ദൂരെ എവിടെയോ ഉള്ള ഒരു ലൈറ്റ് കാരണം തന്റെ തന്നെ മറ്റൊരു നിഴൽ ആയിരുന്നു രണ്ടാമൻ എന്ന്

അത് മനസ്സിലായപ്പോൾ ആദിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. കുറച്ചു കൂടി നടന്നപ്പോഴേക്കും രണ്ടാമൻ അപ്രത്യക്ഷമായിരുന്നു. എന്നാലും ആ സമയത്തെ പേടിയും..മൂന്നു നാല് ദിവസത്തെ ഉറക്കമില്ലായ്മയും എല്ലാം കൂടി ആയിരിക്കണം സ്വന്തം നിഴലിനെ പോലും തിരിച്ചറിയാൻ കഴിയാതിരുന്നത്...ഇങ്ങനെ ആലോചിച്ചു നടക്കുമ്പോൾ ആദി തന്റെ building നു മുൻപിൽ എത്തി. ഒരു വീടിന്റെ 2nd floor -ൽ ഒരു ഒറ്റ മുറിയാണ് ആദിക്ക്  ഉള്ളത്.അതിൽ attached bath room ഉം ഉണ്ട്..ആദി റൂമിൽ എത്തി ഡോർ തുറന്നു താക്കോലും താഴും സ്ഥിരം വെക്കുന്ന മേശയുടെ മുകളിൽ വെച്ചു .
ഡ്രസ്സ്‌ മാറി. കുറച്ചു നേരം ഇരുന്നു വർക്ക്‌ ചെയ്തു. രാത്രി 01:30 ആയപ്പോൾ രാവിലെ 05:00  നു alarm സെറ്റ് ചെയ്തു കിടന്നു..

                                                --------- തുടരും -------------


Flag Counter

No comments:

Post a Comment